ഒളിച്ചോടിയിട്ടില്ല,എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട,ഹേമകമ്മിറ്റി റിപ്പോർട്ട്സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. തന്റെ സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഇപ്പോൾ അതിന്റെ സമയമല്ലെന്ന് മനസിലാക്കിയാണ് തീരുമാനം. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ
പറഞ്ഞു.

Also read:  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; ഇ​ന്ന് മാ​ത്രം നാ​ല് മ​ര​ണം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

അമ്മയിലെ രാജി തോൽവിയോ ഒളിച്ചോട്ടമോ അല്ല. ആരോപണങ്ങൾ അനാവശ്യമായി തങ്ങളിലേക്ക് വരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരുപാടധികം നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. ഈ സിനിമാ മേഖലയെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതാണ് നിർദ്ദേശം. ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അത് പൊലീസിലേക്ക് അറിയിക്കുക. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. മറ്റ് ഭാഷകളിൽ നിന്ന് വിളിച്ച് അന്വേഷിച്ചവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ പഠന സംവിധാനം അവിടെയും ഉണ്ടാക്കാൻ നിർദ്ദേശിച്ചു.
എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാൾ വിചാരിച്ചാൽ നിയമം മാറ്റാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർ നിർമ്മിച്ച് എടുക്കണം. ജൂനിയർ ആർടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണം. നിയമ നിർമ്മാണ സമിതിയുണ്ടാകും. താരങ്ങൾ സെന്റിമെന്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തർദേശീയ വാർത്തയായി മലയാള സിനിമാ രംഗം തകരാൻ കാരണമാവരുതെന്നും മോഹൻലാൽ പറഞ്ഞു.

Also read:  സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

തന്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്. ഞങ്ങളുടെ കൂടെ നിങ്ങളും നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം. നല്ല കാര്യത്തിനായാൽ ഞങ്ങൾ സഹകരിക്കും. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ. അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ 21 ഓളം സംഘടനകളുണ്ട്. അതിലൊന്നും അറിയിക്കാതെ അമ്മയോട് പ്രതികരണം ചോദിച്ചാൽ എന്താണ് പറയുക? താൻ പവർ ഗ്രൂപ്പിൽ പെട്ടയാളല്ല. അങ്ങനെയൊരു കാര്യം താൻ ആദ്യമായാണ് കേട്ടതെന്നും മോഹൻലാൽ പറഞ്ഞു. റിപ്പോർട്ടുകളിൽ പറയുന്ന കാര്യങ്ങളിൽ മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Also read:  എടിഎം മെഷീൻ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം

Related ARTICLES

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ  :  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ

മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ

Read More »

മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.

ന്യൂഡൽഹി : മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും

Read More »

‘ഓണംനല്ലോണം-2024’ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്

മസ്കറ്റ് : നമ്മുടെ ദേശവാസികളായ നിർദ്ധനരായവരെ സഹായിച്ചും, പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകികൊണ്ടും,ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഒരേപോലെ ഒമാനിലും, നാട്ടിലും പ്രവർത്തിക്കുന്ന ഒരു മാതൃകാ സൗഹൃദ കൂട്ടായ്മ ആണ് ഹരിപ്പാട് കൂട്ടായ്മ.

Read More »

ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘം? പൊലീസ് പരിശോധന

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ബന്ധം പരിശോധിച്ച് പൊലീസ്. സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട്

Read More »

സ്പേസ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് സെ​ന്റ​റു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​യി ഖ​ത്ത​റി​ലെ സ്‍പേ​സ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഇ ​ഗ​വേ​ൺ​മെ​ന്റ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ- വി​വ​ര സാ​​ങ്കേ​തി​ക​ത മ​ന്ത്രി

Read More »

പൊതു പൈപ്പ് ലൈനിലും പെയ്‌ഡ്‌ പാർക്കിങ്ങിലും വലഞ്ഞ് മനാമയിലെ താമസക്കാർ

മനാമ : അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു. ഒരു കാലത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന മനാമയിൽ ഇപ്പോൾ പല ഫ്ലാറ്റുകളും ശൂന്യമാണ്. മനാമയിൽ തന്നെയുള്ള ബിസിനസ് സംരംഭകരോ,

Read More »

POPULAR ARTICLES