English हिंदी

Blog

covi-marriage

 

ജയ്പൂര്‍: ഈ കോവിഡ് കാലത്ത് പല രീതിയിലുളള വിവാഹങ്ങള്‍ നമ്മള്‍ കണ്ടു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും മറ്റുമാണ് വിവാഹങ്ങളെല്ലാം നടന്നത്. എന്നാല്‍ കോവിഡിനെ വെല്ലുവിളിച്ച് പിപിഇ കിറ്റ് ധരിച്ച് കോവിഡ് സെന്ററില്‍ വിവാഹിതരാകുന്നത് ഇതാദ്യമായാണ്. രാജസ്ഥാനിലെ ബാറയിലാണ് ഇത്തരത്തില്‍ വിവാഹം നടന്നത്.

Also read:  സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,500 കടന്നു, രണ്ട് മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

വിവാഹത്തിന് തൊട്ടുമുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച് അവര്‍ വിവാഹിതരായത്. ഷാഹബ്ദിലെ ബാറ കെല്‍വാറ കോവിഡ് സെന്ററാണ് വിവാഹ വേദിയായി മാറിയത്. വിവാഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വധൂവരന്മാരും പുരോഹിതനും മറ്റൊരാളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പിപിഇ കിറ്റിന് മുകളില്‍ പരമ്പരാഗത രീതിയിലുളള തലപ്പാവും വരന്‍ അണിഞ്ഞിരുന്നു.