Web Desk
1986-ല്‍ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന അവസാനമായി ഫുട്ബാള്‍ ലോകകപ്പ് നേടുമ്പോള്‍ കോച്ചായിരുന്ന കാര്‍ലോസ് ബിലാര്‍ഡോയും കോവിഡിന്റെ പിടിയില്‍. 82 വയസ്സുകാരനായ ഇദ്ദേഹം ബ്യൂണസ് അഴേയ്സിലെ നഴ്സിങ് ഹോമിലാണ് കഴിയുന്നത്. അതേസമയം, രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും കുടുംബവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗത്തെത്തുടര്‍ന്നാണ് ഇദ്ദേഹം നഴ്സിങ് ഹോമില്‍ എത്തുന്നത്. ഇവിടെയുള്ള മറ്റു പത്തുപേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മറഡോണയുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്നയാളാണ് ബിലാര്‍ഡോ.