English हिंदी

Blog

pman air

കോവിഡ് വ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍ (CAA), നിയമങ്ങള്‍ പാലിക്കാത്ത വിമാന കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുമെന്നും സിഎഎ അറിയിച്ചു.

മസ്‌കറ്റ് :ഒമാനിലെ വിമാനത്താവളങ്ങളില്‍ യാത്രയ്ക്കായി എത്തുന്നവര്‍ക്ക് പുതിയ യാത്രാ മാനദണ്ഡങ്ങളും നിബന്ധനകളും സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രഖ്യാപിച്ചു.
കോവിഡ് പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് സര്‍ട്ടിഫിക്കേറ്റ് , വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവയും ഇ മുഷ്‌റിഫ്.ഒഎം എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കേറ്റും യാത്രാ രേഖകള്‍ക്കൊപ്പം കൊണ്ടുവരണം.

വിമാനത്താവളത്തില്‍ എത്തും മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്തിരിക്കണം. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഇ മുഷ്‌റിഫ്.ഒഎം എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തികരിക്കുന്നത് വിമാനത്താവളത്തിനുള്ളിലെ കൗണ്ടറില്‍ ചെന്ന ശേഷമാകും. ഒരു വട്ടം ഈ നടപടിക്രമം പൂര്‍ത്തിയായാല്‍ പിന്നീട് നേരിട്ട് പാസ്‌പോര്‍ട്ട് കൗണ്ടറില്‍ നേരിട്ട് ചെല്ലാനാകും.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ രേഖകളും ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് വിമാനകമ്പനികളാണെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.

ക്കാര്യങ്ങള്‍ ചെയ്യാത്തവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്രികരെ ഒമാനില്‍ എത്തിച്ചാല്‍ വിമാന കമ്പനികളില്‍ നിന്നും പിഴ ഈടാക്കുമെന്നും ഒമാന്‍സിവില്‍ ഏവിയേഷന്‍ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.