അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്‍റെ പരാതി.
Also read: നഗരസഭാധ്യക്ഷയെ നിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം; നഗരത്തില്‍ പ്രതിഷേധ പ്രകടനം
സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പരാതി തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറിയതായി വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ അറിയിച്ചു. എസ് പി യുടെ ഭാഗത്ത് നിന്നും എടുക്കുന്ന നടപടികൾ കൃത്യമായി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടതായും ഡോ. ഷാഹിദാ കമാൽ പറഞ്ഞു.


















