അബുദാബി : കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ ഉപ ഭരണാധികാരി അബ്ദുല്ല ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
സന്ദർശന വേളയിൽ ഷെയ്ഖ് ഖാലിദ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനാണ് സന്ദർശനം. അബുദാബി കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി
