English हिंदी

Blog

a m yousafali

ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയ മിച്ചത്.

അബുദബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈ ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡ സ്ട്രി പുനസ്സംഘടിപ്പിച്ചു ഉത്തരവിറക്കി. വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാര നാണ് യൂസഫലി.

Also read:  തീരുമാനങ്ങളെടുക്കാന്‍ അഡൈ്വസറുടെ സഹായം തേടാം

മസ്റൂയി ഇന്റര്‍നാഷണലിന്റെ അബ്ദുല്ല മുഹമ്മദ് അല്‍ മസ്റൂയിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയ ര്‍മാന്‍. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്. മസൂദ് റഹ്മ അല്‍ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചു.

വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു ള്ള നിയമനത്തെ കാണുന്നതെന്ന് എം എ യൂസ ഫലി പ്രതികരിച്ചു. ഈ രാജ്യത്തിന്റെ ദീര്‍ഘ ദര്‍ ശി കളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നില്‍ അ ര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ആത്മാര്‍ഥമായി പ്രയത്നിക്കും. യു എ ഇ യുടെയും ഇന്ത്യ യുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യൂസഫലി വ്യക്തമാക്കി.

Also read:  സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

അബൂദബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായി യു എ ഇ യുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ അംഗീകാരം.

28,000ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവി ട ങ്ങളിലായി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുള്ള ലുലു ഗ്രൂപ്പിന് യു എസ് എ, യു കെ, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ് എന്നിവയടക്കം 14 രാജ്യങ്ങളില്‍ ഭക്ഷ്യസംസ്‌ക്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്. കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ച ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു. തിരുവനന്തപുരം, ലക്‌നൗ, ബാം ഗ്ളൂര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം തന്നെ തുറക്കും.