Web Desk
ഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 14,516 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 395,048 ആയി. 12,948 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് കൊവിഡ് കേസുകളുടെ പട്ടികയില്‍ ഇന്ത്യ നാലാ സ്ഥാനത്ത് തുടരുകയാണ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.24 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ മാത്രം 300 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡല്‍ഹിയില്‍ മാത്രം 2035 പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ചെന്നെെ ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ 12 ദിവസത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.