കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് വനിതാ സംരംഭക തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് പൊ ലീസ്
കൊച്ചി: കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് വനിതാ സംരംഭക തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചു വെന്ന വാര്‍ത്ത വ്യാജമെന്ന് പൊലീസ്. മ റ്റൊരു കഫേ നടത്തിയിരുന്ന യുവാക്കളുടെ സ്ഥലത്ത് അതിക്രമിച്ചു കയറിയതിന് ഇവര്‍ക്കെതിരെ കേ സെടുത്തതായും ഇതു മറയ്ക്കാനാണ് ഹലാല്‍ കഥ ചമച്ചതെന്നും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.
ഇന്‍ഫോ പാര്‍ക്കിന് സമീപം നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടി പരി ക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം തടസ്സപ്പെടുത്തുന്നതിനു വേണ്ടിയാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാന്‍ കൂടി ലക്ഷ്യമിട്ട് തുഷാര തന്നെ കെട്ടി ച്ചമച്ച നുണക്കഥയാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് നന്ദൂസ് കിച്ചണ്‍ എന്ന റെസ്റ്റോറന്റ് നടത്തുന്ന തു ഷാരയും ഭര്‍ത്താവ് അജിത്തും കാക്കനാട് പുതിയ കടനടത്താനുളള ശ്രമത്തിലായിരുന്നു. ഇവിടെ കഫേ നടത്തുന്ന ബിനോജ്,നകുല്‍ എന്നിവരുമായാണ് തര്‍ക്കം ഉണ്ടായത്.ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന സ്റ്റാ ള്‍ തുഷാരയും സംഘ വും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് പിന്നീട് സംഘര്‍ഷ ത്തില്‍ കലാശിക്കുകയായിരുന്നു.
നകുലിന്റെ സ്റ്റാള്‍ തുഷാരയും ഭര്‍ത്താവും മറ്റ് രണ്ട് പേരും കൂടി പൊളിച്ച് മാറ്റിയതിനെ ചോദ്യം ചെയ്തതി ന് നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്ര മിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയാ യിരുന്നു. തുടര്‍ന്ന് നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും സ്ത്രീത്വ ത്തെ അപമാനിച്ചു വെന്നും ചൂണ്ടിക്കാട്ടി തുഷാര പൊലിസില്‍ പരാതി നല്‍കി.
സംഭവത്തെത്തുടര്‍ന്ന് തുഷാര ഫേസ്ബുക്ക് ലൈവില്‍, തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെ ന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചിരുന്നു. ഇതോടെ സംഘപരിവാര്‍ സംഘട നകള്‍ വിഷയം ഏറ്റെടുത്തു. നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തുഷാരക്ക് മര്‍ദനം എന്ന രീതിയി ല്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടി ല്ലെന്നും കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതാണെന്നും പൊ ലീസ് വ്യക്തമാക്കി. തുഷാരയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെയും ത ങ്ങളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന യുവാക്കളുടെ പരാതിയില്‍ തുഷാരക്കും കൂടെയുണ്ടായിരു ന്നവര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്‍ഫോ പാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളി കളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണിതെന്ന് കണ്ടെ ത്തി.ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ട് എന്ന് പറഞ്ഞായിരുന്നു അക്രമണം.ഫുഡ് കോര്‍ട്ടിന്റ ഉടമസ്ഥതയെയും നട ത്തിപ്പിനെയും സംബന്ധിച്ച് കേസുക ള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രകൃയക്ക് ശേഷം ചികിത്സയിലാണ്.
തുഷാരയുടെ ഭര്‍ത്താവ് അജിത്തിനെതിരെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊല പാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടു പ്രതി അപ്പുവിനെതിരെയും നിരവ ധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.