English മലയാളം

Blog

 

ഇടുക്കി: ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 17 കാരിയായ ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

Also read:  തരൂരിനെതിരായ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്

കഴിഞ്ഞ 23നാണ് പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നരിയമ്പാറയില്‍ ഓട്ടോഡ്രൈവറായ യുവാവാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി. പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെയാണ് പോലീസില്‍ കീഴടങ്ങിയത്.