Web Desk
ഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. ജൂലൈ 1 മുതല്‍ 15 വരെ വിദേശത്ത് നിന്നും 94 വിമാനങ്ങളാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹ്‌റിന്‍, ഒമാൻ, സിംഗപ്പൂര്‍, യുഎഇ, മലേഷ്യ എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹ്‌റനില്‍ നിന്നും ഒമാനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങളുളളത്. ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് പ്രകാരം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങളെത്തുന്നത്. പ്രവാസികള്‍ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളില്‍ ആന്‍റിബോഡി പരിശോധനയടക്കം വിപുലമായയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് വന്ദേഭാരത് മിഷന്‍റെ നാലാം ഘട്ടം ആരംഭിക്കുന്നത്.