തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ പി ടിച്ചെടുത്ത ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിനുശേഷം തുടര്‍നടപ ടി കളിലേ ക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു
തൃശൂര്‍ : കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഓഫീസിലും വീട്ടിലും ഇ.ഡി റെ യ്ഡ്. ഹവാല ഇടപാട് നടക്കുന്നതിനെപ്പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്നാ ണ് പരിശോധന. കഴിഞ്ഞ ദിവ സം തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു.
തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണ ങ്ങളും രേഖകളും പരിശോധിച്ചതിനു ശേഷം തുടര്‍നടപടികളിലേ ക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറി യിച്ചു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ച തിനു ശേഷമായിരിക്കും തുടര്‍ നടപടി കളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2300 കോടിയുടെ ഐപിഒ പിന്‍വലിച്ച് ജോയ് ആലുക്കാസ് ഇന്നലെയാണ് തീരമാനം കൈക്കൊണ്ടത്. ഇതിന് പിന്നാലെയാണ് ഇഡി പരിശോധനക്ക് എത്തിയതെന്നതും ശ്രദ്ധേയമാണ്. ഐപിഒയില്‍ നിന്നു ള്ള പിന്മാറ്റത്തിന്റെ കാരണം കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യസാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേ ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആ ലുക്കാസ് തള്ളിയിരുന്നു.
ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹ രി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെ ന്നായിരുന്നു വിലയിരുത്തല്‍. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്.