Web Desk
കൊച്ചി: ഓൺലൈനിൽ റിലീസ് ചെയ്യുന്ന സൂഫിയും സുജാതയും സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. ജൂൺ മൂന്നിനാണ് ആമസോൺ പ്രൈം വിഡിയോയിൽ സിനിമ പ്രദർശനം ആരംഭിക്കുന്നത്. ആമസോൺ ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്‍ന്നാണ് അൽഹംദുലില്ല…. എന്നാരംഭിക്കുന്ന ഗാനവും പുറത്തിറക്കിയത്. സിനിമയുടെ അടിസ്ഥാന ഭാവമായ സൂഫി സംഗീതമായാണ് ഗാനം ഒരുക്കിയത്. സംഗീതസംവിധാനം സുധീപ് പാലനാടും ഗാനരചന ബി.കെ ഹരിനാരായണനുമാണ്. സുദീപ് പാലനാട്, അമൃത സുരേഷ് എന്നിവരാണ് ഗായകർ.
മ്യൂസിക്കൽ റൊമാന്‍റിക് ഡ്രാമയായ സിനിമയിൽ അതിഥി റാവു ഹൈദരി, ജയസൂര്യ, ദേവ് മോഹൻ എന്നിവരാണ് പ്രധാന വേഷങ്ങളിടുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിർമിച്ചത്. നരണിപ്പുഴ ഷാനാവാസാണ് സംവിധായകൻ.