പത്തനംതിട്ടയില്‍ ശരണംവിളിയോടെ പ്രസംഗം ആരംഭിച്ച മോദി ബി.ജെ.പിയുടെ നിലപാട് കൂടിയാണ് വ്യക്തമാക്കിയത്. ഇത് അയ്യപ്പന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി
പത്തനംതിട്ട: പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ.ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് മോദി കോന്നിയിലെത്തിയത്. കൈകള്‍ മുകളിലേക്കുയര്‍ത്തി ‘സ്വാമിയേ ശരമണയ്യപ്പ’ എന്ന് ശരണം വിളിച്ചാണ് പ്രസംഗം ആരംഭിച്ചത്. ഇത് അയ്യപ്പന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമു ണ്ടെന്നും മോദി പറഞ്ഞു.
ശരണംവിളിയോടെ പ്രസംഗം ആരംഭിച്ച മോദി ബി.ജെ.പിയുടെ നിലപാട് കൂടിയാണ് വ്യക്ത മാക്കി യത്. കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊ ണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡല്‍ഹി യിലിരു ന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ക്ക് കേരളത്തി ലെ മാറ്റം മനസിലാകില്ലെന്നും വിമര്‍ ശിച്ചു. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ജനങ്ങള്‍ വെറുത്തു കഴിഞ്ഞുവെന്നും ബി.ജെ.പി യുടെ വികസന പദ്ധതികളിലാണ് ജനങ്ങള്‍ക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയുടെ കാലഘട്ടം ഓര്‍മിപ്പിച്ച പ്രധാന മന്ത്രി, അതിന് ശേഷം ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങള്‍ ഒന്നിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തി ലെന്നും പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും തെറ്റുകളാണ് ചെയ്യുന്നത്. അടിയന്തിരാവസ്ഥ കാലത്ത് വിവിധ ആശയത്തില്‍ വിശ്വസിച്ചവര്‍ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തില്‍ കാണുന്നത്. രാഷ്ട്രീയ സാഹചര്യം മാറി. എന്‍ഡിഎയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായിക്കഴി ഞ്ഞുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ദുര്‍ഭരണത്തിനെതിരെ, അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനം പ്രതികരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചു. വിദ്യാസമ്പ ന്നരായിട്ടുള്ള ആളുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെയാകെ തെറ്റിച്ചിരിക്കുകയാണ്. ബിജെപിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായിക്കഴിഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ കാലങ്ങളിലായി ഏഴ് പാപങ്ങളാണ് നടത്തിയിട്ടുള്ളത്. ദുരഭിമാനവും അഹങ്കാരവും മുഖമുദ്രയാക്കിയുള്ള പ്രവര്‍ത്തനം, പണത്തോടുള്ള അത്യാര്‍ത്തി. ഡോളര്‍, സോളാര്‍ തട്ടിപ്പുകളും അഴിമതികളും, നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പക- സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാ നാകുന്നില്ല, പരസ്പരം അസൂയ- അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പരസ്പരം അസൂയയാണ്,അധികാരക്കൊതി- വര്‍ഗീയ ശക്തികളും ക്രിമിനലുകളുമായി സഖ്യ മുണ്ടാക്കി അധികാരത്തിലെത്താനാണ് ശ്രമം, കുടുംബാധിപത്യ രാഷ്ട്രീയം ഇരു മുന്നണികളിലും കാണാം. നേതാക്കളുടെ മക്കളുടെ ചെയ്തികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷ നേതാവിന്റെ മകന്റെ വിക്രിയകളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും അതറിയാം. നിഷ്‌ക്രിയത്വം- അതാണ് അവരുടെ മുഖമുദ്ര. എന്നാല്‍ വികസനോന്മുഖ അജണ്ടക്കാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.