ഗുജറാത്ത് എംഎല്‍എ കേസരി സിങ് സോളങ്കിയും 25 പേരുമാണ് അറസ്റ്റിലായത്. പഞ്ചമ ഹല്‍ ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്
സൂറത്ത്: ചൂതാട്ട-മദ്യവിരുന്ന് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബി.ജെ.പി. എം. എല്‍.എ അറസ്റ്റില്‍. ഗുജറാത്തിലെ എംഎല്‍എയായ കേസരി സിങ് സോളങ്കിയും 25 പേ രുമാണ് അറസ്റ്റിലായത്. പഞ്ചമഹല്‍ ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖഡ ജില്ലയിലെ മാടര്‍ നിയമസഭാ മണ്ഡലത്തെയാണ് കേസരി സിങ് സോളങ്കി പ്രതിനിധീ കരിക്കുന്നത്.
അറസ്റ്റിലായവരില്‍ ഏഴ് സ്ത്രീകളും ഉണ്ട്. ഇവര്‍ നേപ്പാള്‍ സ്വദേശികളാണ്. ഇവരില്‍ നിന്ന് ആറ് കു പ്പി വിദേശമദ്യവും ചൂതാട്ടത്തിനുള്ള ഉപകര ണങ്ങളും പൊലീസ് കണ്ടെടുത്തു. മദ്യപാനവും ചൂതാ ട്ടവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. ക്രൈം ബ്രാഞ്ച് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സോളങ്കി റിസോര്‍ട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.