കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്നും 42,70,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ശിക്ഷിച്ചത്
കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ.എസ്. നായര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്നും 42,70,000 രൂപ തട്ടിയെ ടുത്ത കേസിലാണ് സരിതയെ ശിക്ഷിച്ചത്. കേസില്‍ രാവിലെയോടെ വാദം പൂര്‍ത്തിയാക്കിയ കോട തി സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കഠിന തടവ് വിധിച്ചത്. 40,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. തടവനുഭവിക്കുന്ന കാലയളവില്‍ സരിതയ്ക്ക് ജാമ്യം ലഭിക്കില്ലെ ന്നും കോടതി അറിയിച്ചു.
2013 ല്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളില്‍ ഒന്നാണ് ഇത്. വഞ്ചന, ആള്‍മാറാട്ടം, വ്യജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് സരിതയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.











