സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യ മായി വന്നാല്‍ അതില്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്തി
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി യുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമായി വന്നാല്‍ അതി ല്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്തി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂ ബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ഓരോ പദ്ധതിയും നട പ്പാക്കേണ്ട സമയത്തു തന്നെ നടപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ നടപ്പാക്കുന്നതിനെ ഏതെങ്കിലും ചിലര്‍ നിക്ഷിപ്ത താല്‍പ്പര്യം വെച്ച് എതിര്‍ക്കുകയാണ്. അതിന്റെ കൂടെ വെള്ളമൊഴിച്ചും വള മിട്ടും നില്‍ക്കലാണോ നാട്ടിലെ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്ന് പിണറായി വിജയന്‍ ചോദിച്ചു.
ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. അധികാരികളുടെ വാഴ്ത്തു പാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പലരുടെയും മാധ്യമപ്രവ ര്‍ത്തനം വിപണി താത്പര്യം ലക്ഷ്യം വെച്ചുള്ളതാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം. വികസ നം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാറരുത്. കുഞ്ഞുങ്ങളുമായി സമര ത്തിന് എത്തുന്നവരെ മഹത്വവത്ക്കരിക്കുന്നത് നല്ല പ്രവണത അല്ല. ചില സമയങ്ങളില്‍ മാധ്യമപ്രവര്‍ ത്തകരുടെ ഭാഗത്ത് നിന്ന് ശത്രുത മനോഭാവം ഉണ്ടാകുന്നുണ്ട്.അത്തരം സംഭവങ്ങള്‍ പുനഃപരിശോ ധിക്കേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











