English മലയാളം

Blog

saudi-car-accident

 

ജിദ്ദ: മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് അതിവേഗതയില്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചയാളെ മക്ക പോലീസ് പിടികൂടി. കാറോടിച്ചയാള്‍ സൗദി പൗരനായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കി.

Also read:  കരുതിയിരിക്കണം; സൗദിയില്‍ വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഹറം പള്ളിയിലെ തെക്ക് ഭാഗത്തെ ഒരു കവാടത്തിനു നേരെയായിരുന്നു കാര്‍ പാഞ്ഞ് ചെന്നിടിച്ചത്. അപകടത്തില്‍ വാതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം .  അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിയെ കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.

Also read:  ഇരട്ടി മധുരം: സൗദി അറേബ്യയിലെ അല്‍ഹസ ഈന്തപന തോട്ടത്തിന് ഗിന്നസ് റെക്കോര്‍ഡ്