English हिंदी

Blog

modi and rahul

Web Desk

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ന്‍ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.ചൈ​ന​യു​ടെ സ്ഥ​ല​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ എ​ങ്ങ​നെ കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ന്ത്യ​ന്‍ ഭൂ​മി ചൈ​ന കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ്ര​സ്താ​വ​ന​യോ​ടാ​ണ് രാ​ഹു​ലി​ന്‍റെ രൂ​ക്ഷ പ്ര​തി​ക​ര​ണം.

അ​തി​ര്‍​ത്തി​യി​ല്‍ ഒ​റ്റ ഇ​ന്ത്യ​ന്‍ പോ​സ്റ്റ് പോ​ലും പി​ടി​ക്കാ​ന്‍ ചൈ​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തി​ര്‍​ത്തി​യി​ലെ ഓ​രോ ഇ​ഞ്ച് ഭൂ​മി​യും സം​ര​ക്ഷി​ക്കു​മെ​ന്നും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

Also read:  ദലിത് യുവതിയെ അപമാനിച്ചു ; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍