സാധാരണക്കാർക്ക് ആശ്രയമായി ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം.

bahrains-public-transport-system-in-bahrain-big-relief-bahrain-bus-1

മനാമ : സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ ‘ബഹ്‌റൈൻ ബസ്’ അഥവാ ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (ബി  പി ടി സി). ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയയത്തിന്റെ ആഭിമുഖ്യത്തിൽ   2015 ൽ യുകെ ആസ്ഥാനമായുള്ള  രാജ്യാന്തര ഗതാഗത ദാതാക്കളായ മൊബിക്കോ ഗ്രൂപ്പ് പിഎൽസിയും ബഹ്‌റൈൻ ആസ്ഥാനമായുള്ള അഹമ്മദ് മൻസൂർ അൽ-ആലി (എഎംഎ)യും തമ്മിലുള്ള സംയുക്ത കരാറിന്റെ ഭാഗമായി ആരംഭിച്ച ഈ ഗാതാഗത സംവിധാനം ഇപ്പോൾ ബഹ്‌റൈനിലെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ്.

ലഭ്യമായ കണക്കുകൾ പ്രകാരം 2024  സെപ്റ്റംബർ വരെ  945.199 യാത്രക്കാരാണ് ബഹ്‌റൈൻ ബസിനെ യാത്രയ്ക്കായി  തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.  2015 ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചതിന് ശേഷം മൊത്തം പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 98,036,021 കവിഞ്ഞു എന്നാണ് മന്ത്രാലയത്തിന്റെ  കണക്കുകൾ സൂചിപ്പിക്കുന്നത്, പ്രതിദിനം  ശരാശരി  31.507 യാത്രക്കാർ എങ്കിലും പൊതു ഗതാഗത സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചത്. 2024 മാർച്ച് മാസം അവസാനിച്ചപ്പോൾ  ഒരു ദശലക്ഷത്തിലധികം ട്രിപ്പുകൾ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തുടനീളം 140 ബസുകളാണ്  ഇപ്പോൾ സേവനം നടത്തുന്നത്. 26 റൂട്ടുകളിലായി 600 ൽ അധികം ബസ് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകുന്നു. സേവനം ആരംഭിച്ചതിന് ശേഷം മൊത്തം 92.22 ദശലക്ഷം യാത്രകൾ നടത്തിയെന്നാണ് കണക്ക്.
ബഹ്‌റൈനിലെ തിരക്ക് പിടിച്ച റോഡുകളിലൂടെ ബസ് തങ്ങളുടെ സ്റ്റോപ്പിൽ എപ്പോൾ എത്തിച്ചേരും എന്ന്  അറിയാനുള്ള ആപ്പ്  ഉള്ളത് കൊണ്ട് തന്നെ ബസുകളെ ആശ്രയിക്കുന്നവർക്ക്  അധികം കാത്തു നിൽക്കേണ്ടി വരുന്നില്ല എന്നതാണ് ബസുകൾ ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഗോ കാർഡ് എടുക്കുന്നവർക്കുള്ള ഇളവുകളും ബസുകളിൽ തന്നെ റീ  ചാർജിങ് സൗകര്യങ്ങൾ  ഉള്ളതും ബസുകളുടെ ജനകീയതയ്ക്ക് കാരണമായിട്ടുണ്ട്. ചെറിയ റൂട്ടുകളായാലും ദൈർഘ്യമേറിയവ ആയാലും 300 ഫിൽ‌സ് മാത്രമാണ് നിരക്ക് എന്നതും ബസുകളെ ആളുകൾ ആശ്രയിക്കുന്നതിന് കാരണമാണ്. ഇപ്പോൾ മിക്ക ബസ് സ്റ്റോപ്പുകളും ശീതീകരിച്ചു വരുന്നുമുണ്ട്. ചെറിയ ദൂരത്തിനു പോലും 3 ദിനാർ വരെ സ്വകാര്യ ടാക്സികൾ ഈടാക്കുമ്പോൾ 300 ഫിൽ‌സ് മാത്രം നൽകി വൈഫൈ അടക്കമമുള്ള സംവിധാനത്തോടെ സുഖകരമായ യാത്ര സാധ്യമാക്കാം എന്നതും ബഹ്‌റൈൻ ബസുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു. ഭിന്നശേഷിക്കാർക്ക്  വ്യക്തികളെ സഹായിക്കുന്നതിന് ലോ-ഫ്ലോർ ബസുകളും ഉണ്ട്.
ബസ് റൂട്ടുകളിൽ സേവന നിലവാരം വിലയിരുത്തുന്നതിനും പൊതുഗതാഗത ഉപയോക്താക്കളിൽ നിന്നുള്ള അഭ്യർഥനകൾ അവലോകനം ചെയ്യുന്നതിനും ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുമായി  സഹകരിച്ച് മന്ത്രാലയം ഇടയ്‌ക്കിടെ സമഗ്രമായ പഠനങ്ങൾ നടത്തിവരുന്നുമുണ്ട്. ഏറ്റവും ഉയർന്ന സുരക്ഷയും ഉപഭോക്തൃ സേവന നിലവാരവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ, രാജ്യാന്തര തലത്തിലുള്ള  സുരക്ഷാ പരിപാടികളും  നൂതന  സാങ്കേതിക വിദ്യകളും പ്രവർത്തികമാക്കിയിട്ടുണ്ട്  ബിപിടിസി. മെച്ചപ്പെട്ട യാത്രാനുഭവമാണ്  നൽകുന്നതും.  ചെറിയ വരുമാനക്കാരായ ആളുകൾ, വീട്ടുജോലിക്കാർ, എന്നിവർ അടക്കമുള്ള ഒരു വലിയ വിഭാഗം ഇപ്പോൾ ബഹ്‌റൈൻ ബസുകളുടെ ഉപഭോക്താക്കളാണ്.

Also read:  പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES