Web Desk
സിഡ്നി: കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ സിംബാവെയുമായി നടത്താനിരുന്ന ഏകദിന പരമ്പര മാറ്റിവച്ചതായി ക്രിക്കന്‍ ഓസ്ട്രേലിയ അറിയിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓഗസ്റ്റ് 9, 12, 15 എന്നീ തീയ്യതികളില്‍ നടത്താനായിരുന്നു താരുമാനിച്ചത്.
ഇരു ടീമുകളും പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനം ഓസിസ്, സിംബാവെ താരങ്ങളുടേയും മറ്റ് പ്രവര്‍ത്തകരുടേയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണെന്നും മത്സരം എത്രവും വേഗം പുനക്രമീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മാർച്ച് 13ന് ന്യൂസിലാന്‍റിനെതിരെ ആയിരുന്നു ഓസ്‌ട്രേലിയ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.