മസ്‌കത്ത്: ഒമാനിലെ ബജറ്റ് എയർലൈൻ സലാം എയർ, കോഴിക്കോട്, ഹൈദരാബാദ്, ദാക്ക, സിയാൽക്കോട്ട് റൂട്ടുകളിലേക്കുള്ള ഫ്ലൈറ്റുകൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
ജൂലൈ 13-വരെ ഈ റൂട്ടുകളിൽ ഫ്ലൈറ്റുകൾ സലാം എയർ വെബ്സൈറ്റിൽ കാണുന്നില്ല.
എന്തിനാണ് സർവീസ് റദ്ദാക്കിയതെന്ന് കമ്പനി വ്യക്തമായി പറഞ്ഞിട്ടില്ല.
യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും കമ്പനി നേരിട്ട് അറിയിപ്പ് നൽകി.
പുതിയ ബുക്കിംഗുകൾക്കും വിശദവിവരങ്ങൾക്കുമായി:
www.salamair.com
ഫോൺ: +968 24272222
13ന് ശേഷം സർവീസുകൾ വീണ്ടും തുടങ്ങുമോ എന്ന് വ്യക്തമല്ല.











