
കുവൈത്തിൽ 50 വർഷത്തിനുശേഷം കോടതിഫീസ് നിരക്കുകൾ പുതുക്കി; 2025ലെ പുതിയ നിയമം പുറത്ത്
കുവൈത്ത് സിറ്റി ∙ നീണ്ട അഞ്ച് ദശാബ്ദങ്ങൾക്കുശേഷം കുവൈത്തിലെ കോടതികളിലെ ഫീസ് നിരക്കുകൾ പുതുക്കി. 1973ലെ നമ്പർ 17 നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത്, 2025ലെ നമ്പർ 78 നിയമമാണ് അധികാരികൾ പുറത്തിറക്കിയത്.








