കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ് കുവൈത്ത് മെച്ചപ്പെട്ട സ്ഥാനത്തെത്തിയത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ സിറിയയെ പരാജയപ്പെടുത്തിയെങ്കിലും ബഹ്റൈനോട് തോറ്റതോടെ കുവൈത്തിന് സെമി സാധ്യത നഷ്ടപ്പെട്ടിരുന്നു.
ചാമ്പ്യൻഷിപ്പിൽ സൗദി ടീം കിരീടം നേടി. യു.എ.ഇ രണ്ടാം സ്ഥാനത്തും ബഹ്റൈനും ലബനാനും യഥാക്രമം മൂന്നും നാലും സ്ഥാനത്തുമെത്തി.
