English മലയാളം

Blog

covid

 

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കോവിഡ് ബാധിച്ച്‌ 26 പേരാണ് ഇന്ന് മരിച്ചത്. 91,784 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6037 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത രോഗികള് 734 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Also read:  തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍: നവംബറില്‍ 89 പരാതികള്‍ പരിഹരിച്ചു

81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. 54339 സാമ്പിളാണ് ഇന്ന് പരിശോധന നടത്തിയത്. 8474 പേരാണ് രോഗമുക്തരായതെന്നും അദ്ദേഹം പറഞ്ഞു.