English हिंदी

Blog

GOLD RATE

Web Desk

സ്വര്‍ണവില പവന് 400 രൂപകൂടി 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്‍റെ വില. കഴിഞ്ഞ രണ്ടുദിവസമായി 34,320 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ബുധനാഴ്ച വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,715.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Also read:  നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

യുഎസ് കേന്ദ്ര ബാങ്കിന്‍റെ യോഗംനടക്കുന്നതിനാല്‍ അതിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ദേശീയ വിപണിയിലാകട്ടെ വിലകുറയുകയാണ് ചെയ്തത്. എംസിഎക്‌സില്‍ 10 ഗ്രാമിന് 46,570 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.