ബന്ധുവീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
തിരുവനന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരി ച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബന്ധുവീട്ടില്‍ വച്ച് കു ഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പു ഴ സ്വദേശിയാണ്. കോവിഡ് പരിശോധന അടക്കം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് ഉള്‍പ്പെ ടെയുള്ള രോഗങ്ങള്‍ക്ക് വ്യാജ ചികിത്സ നടത്തിയ തി നെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ പട്ടിക്കാട്ടെ ആയു ര്‍വേദ ചികിത്സാ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.
മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയ അവകാശവാദങ്ങള്‍ നടത്തി വിവാദങ്ങളില്‍ പലപ്പോഴും ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലായിരുന്നു അറസ്റ്റ്. വൈദ്യരുടെ ചികിത്സാ പിഴവു മൂലം ഒന്ന രവയസുകാരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു.
അശാസ്ത്രീയ രീതിയി ലായിരുന്നു പല രോഗികളെയും മോഹനന്‍ വൈദ്യര്‍ ചികിത്സിച്ചിരുന്നത്. കാ ന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക തക്കസമത്ത് ചികിത്സ കിട്ടാതെ ഇയാളുടെ വ്യാജ പ്രചാരണ ങ്ങളില്‍ വീണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി.
നിപ്പ വൈറസിന്റെ വ്യാപന ഘട്ടത്തില്‍ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങള്‍ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിലൂടെയും മഞ്ഞപ്പിത്തം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയു ന്ന രോഗിയുടെ രക്തം കുടിക്കുന്ന വിഡിയോയിലൂടെയും വൈദ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വൈദ്യര്‍ വിതരണം ചെയ്ത മരുന്നുകള്‍ക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ല. വ്യാജ ചികിത്സ നടത്തിയെ ന്ന പേരില്‍ മോഹനന് വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോവി ഡിന് അനധികൃത ചികിത്സ നടത്തിയതിന് അറസ്റ്റിലായിരുന്നു. അശാസ്ത്രീയമായ രീതിയിലായി രുന്നു പല രോഗികളേയും മോഹനന്‍ വൈദ്യര്‍ ചികിത്സിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാ യി രുന്നു പൊലിസ് നടപടികള്‍.