വാരാണസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. രണ്ട് കേസുകളിലും മുഹമ്മദ് കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. ഉ ത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശിയായ വാലിയുള്ള ഖാനെതിരെ 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
ന്യൂഡല്‍ഹി : വാരാണസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. രണ്ട് കേ സുകളിലും മുഹമ്മദ് കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. ഉത്തര്‍പ്രദേശ് പ്ര യാഗ്രാജ് സ്വദേശിയായ വാലിയുള്ള ഖാനെതിരെ 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരു ന്നത്.
2006 മാര്‍ച്ച് ഏഴിന് പതിനഞ്ച് മിനിട്ടിന്റെ ഇടവേളകളിലാണ് വാരാണസി നഗരത്തിലെ രണ്ടിടങ്ങ ളില്‍ സ്ഫോടനം നടന്നത്. സങ്കട്‌മോചന്‍ ക്ഷേത്രത്തിലും കന്റോന്‍മെന്റ് റെയില്‍വേസ്റ്റേഷനിലുമു ണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്ര ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന കണ്ടെനര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. 10 പേര്‍ തല്‍ക്ഷണം മരി ച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായതിനാല്‍ ഹനുമാന്‍ പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നു.
പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം വാരണാസി കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനീളെ ഫസ്റ്റ് ക്ലാസ്സ് വിശ്രമ മുറിയില്‍ രണ്ടാമത്തെ സ്ഫോടനമുണ്ടായി. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന പ്രഷര്‍ കു ക്കര്‍ പൊട്ടി ത്തെറിക്കുകയായിരുന്നു. 11 പേര്‍ മരിച്ചു നിരവധിപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വാരാണാ സിയുടെ പല ഭാഗങ്ങളിലില്‍ നിന്നും ആറോളം ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ഏ റ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാലിയുള്ള ഖാന്‍ എന്ന സൂത്രധാരന്‍ പൊലീസ് പി ടിയിലാകുന്നത്.