യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യം ഗൗരവമായി പരിശോധിച്ചു. ഇന്ത്യന്‍ സാര്‍സ്-കോവ് – 2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (INSACOG) ലാബ് SARS-CoV-2ന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള പ്രാരംഭ ഫലങ്ങള്‍ പുറത്തിറക്കി. അതോടൊപ്പം ഗവണ്‍മെന്റ് താഴെപ്പറയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
(i) 2020 ഡിസംബര്‍ 23 അര്‍ദ്ധരാത്രി മുതല്‍ 2020 ഡിസംബര്‍ 31 വരെ യുകെയില്‍ നിന്ന് വരുന്ന എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
(ii) യുകെയില്‍ നിന്നു തിരിച്ചെത്തിയ എല്ലാ വിമാന യാത്രക്കാര്‍ക്കും നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധന നടത്തി. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ യുകെയില്‍ നിന്നു മടങ്ങിയെത്തിയ എല്ലാവരുടെയും സാമ്പിളുകളില്‍ പുതിയ വൈറസ് സ്ഥിരീകരിച്ചു. 10 ഗവണ്‍മെന്റ് ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് (INSACOG) ഇക്കാര്യം സ്ഥിരീകരിച്ചത്.
(iii) പരിശോധന, ചികിത്സ, നിരീക്ഷണം, നിയന്ത്രണമാര്‍ഗങ്ങള്‍ം എന്നിവ പരിഗണിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമായി കോവിഡ് -19 ദേശീയ ദൗത്യസേനയുടെ (എന്‍ടിഎഫ്) യോഗം ഡിസംബര്‍ 26നു ചേര്‍ന്നു.
(iv) ജനിതകമാറ്റം സംഭവിച്ച ടഅഞടഇീഢ2കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ 2020 ഡിസംബര്‍ 22 ന് പുറപ്പെടുവിച്ചു.
2020 ഡിസംബര്‍ 26 ന് എന്‍ടിഎഫ് ഈ പ്രശ്‌നം വിശദമായി പരിശോധിച്ചു. ജനിതക മാറ്റമുള്ള വൈറസിനായി നിലവിലുള്ള ദേശീയ ചികിത്സാ പ്രോട്ടോക്കോളിലോ നിലവിലുള്ള പരിശോധനാ പ്രോട്ടോക്കോളുകളിലോ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് എന്‍ടിഎഫ് തീരുമാനിച്ചു. നിലവിലുള്ള നിരീക്ഷണ തന്ത്രത്തിനുപുറമെ, മെച്ചപ്പെട്ടനിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും എന്‍ടിഎഫ് ശുപാര്‍ശ ചെയ്തു.
2020 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ അര്‍ദ്ധരാത്രി വരെ യുകെയില്‍ നിന്നുള്ള 33,000 യാത്രക്കാര്‍ വിവിധ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഈ യാത്രക്കാരെയെല്ലാം ട്രാക്ക് ചെയ്യുകയും ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇതുവരെ 114 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാമ്പിളുകള്‍ ജീന്‍ പരിശോധനകള്‍ക്കായി 10 INSACOG ലാബുകളിലേക്ക് (എന്‍ഐബിഎംജി കൊല്‍ക്കത്ത, ഐഎല്‍എസ് ഭുവനേശ്വര്‍, എന്‍ഐവി പൂനെ, സിസിഎസ് പൂനെ, സിസിഎംബി ഹൈദരാബാദ്, സിഡിഎഫ്ഡി ഹൈദരാബാദ്, ഇന്‍സ്റ്റെം ബെംഗളൂരു, നിംഹാന്‍സ് ബെംഗളൂരു, ഐജിഐബി ഡല്‍ഹി, എന്‍സിഡിസി ഡല്‍ഹി) അയച്ചു.
യുകെയില്‍ നിന്നു തിരിച്ചെത്തിയ 6 പേരുടെ മൊത്തം 6 സാമ്പിളുകളില്‍ യുകെയിലെ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതില്‍ 3 പേര്‍ നിംഹാന്‍സ് ബെംഗളൂരുവിലും 2 പേര്‍ സിസിഎംബി, ഹൈദരാബാദിലും ഒരാള്‍ പൂനെയിലെ എന്‍ഐവിയിലുമാണ്.
ഇവരെ അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരും ക്വാറന്റൈനിലാണ്. സഹയാത്രികര്‍, കുടുംബാംഗങ്ങള്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കായി കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചു. മറ്റ് മാതൃകകളില്‍ ജനിതക പരിശോധന നടക്കുകയാണ്.
സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണ്. മെച്ചപ്പെട്ട നിരീക്ഷണം, നിയന്ത്രണം, പരിശോധന, സാമ്പിളുകള്‍ INSACOG ലാബുകളിലേക്ക് അയയ്ക്കല്‍ എന്നിവയില്‍ സംസ്ഥാനങ്ങള്‍ക്ക് തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
യുകെയിലെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിന്റെ സാന്നിധ്യം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.