വാട്സാപ്പിലെ ഒടിപി; ഗ്രൂപ്പുകളിൽ കയറിയ ഹാക്കർ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നു: ബ്ലാക്മെയിലിങ്ങും

mobile-phone-representational-image

കൊച്ചി : നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ വൈകിട്ട് ഒരുമിച്ചു ചേർന്നപ്പോൾ പുതിയൊരു വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. യോഗമൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന കൂട്ടത്തിലെ പ്രധാനികളിലൊരാൾക്കു മറ്റൊരു താമസക്കാരനിൽനിന്ന് ഒരു മെസേജ്. ഒരു ഒടിപി നമ്പർ വന്നിട്ടുണ്ടാകും, അതൊന്നു ഫോർവേഡ് ചെയ്തു തരൂ എന്നായിരുന്നു സന്ദേശം. പുതിയ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കുന്ന കാര്യം അൽപം മുമ്പ് ചർച്ച ചെയ്തിരുന്നതിനാൽ മറ്റു സംശയങ്ങളൊന്നും തോന്നിയില്ല. സന്ദേശം കിട്ടിയ ആൾ ആറക്ക ഒടിപി നമ്പർ അയച്ചു കൊടുത്തു. പിറ്റേന്നു നഗരത്തിലെ പ്രധാന ബാങ്കുകളിലൊന്നിലെ ഉന്നതന് ഒരു മെസേജ്. അയച്ചിരിക്കുന്നത് പരസ്യ മേഖലയിലെ ഉന്നതൻ. തനിക്ക് അത്യാവശ്യമായി ഒരു 10,000 രൂപയുടെ ആവശ്യമുണ്ട്, പെട്ടെന്ന് അയച്ചു തരാമോ എന്നുമായിരുന്നു സന്ദേശം. 
ബാങ്കിലെ ഉന്നതന് പെട്ടെന്നു തന്നെ കാര്യം പിടികിട്ടി. തന്റെ യുപിഐ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ അക്കൗണ്ട് നമ്പർ അയച്ചു തരാനും പറഞ്ഞതോടെ സന്ദേശം അയച്ചയാൾ ഉടൻ അതും അയച്ചു. അക്കൗണ്ടിലെ പേരും അക്കൗണ്ട് നമ്പറുമെല്ലാം ഉൾപ്പെടെയായിരുന്നു ഇത്. എന്തായാലും പണം നഷ്ടമായില്ല. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ഫോണിൽനിന്ന് ആ ഫോണിലുള്ള വാട്സാപ് ഗ്രൂപ്പിലെ നമ്പറുകളിലേക്കാണു സന്ദേശം പോകുന്നത്. അത് സാധ്യമാകുന്നതാകട്ടെ, ഫോണിലെത്തുന്ന ഒടിപി നമ്പർ പങ്കുവയ്ക്കുന്നതിലൂടെയും.
സംസ്ഥാനത്ത് വ്യാപകമായി വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സാപ്പിൽനിന്നു ധനസഹായ അഭ്യർഥനയ്ക്കു പുറമേ ബ്ലാക്മെയിൽ ഉൾപ്പെടെയുള്ളവയും നടക്കുന്നു എന്നാണ് എറണാകുളത്തുൾപ്പെടെ സൈബർ പൊലീസിനു ലഭിച്ചിരിക്കുന്ന നൂറുകണക്കിന് പരാതികൾ. 
ഒരാളുടെ വാട്സാപ് നമ്പർ ഹാക്ക് ചെയ്തശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സാപ് നമ്പറുകൾ തുടർന്ന് ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം. മാത്രമല്ല, വാട്സാപ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പഴ്സനൽ മെസേജുകളിലേക്കും ചിത്രങ്ങൾ, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കും. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും അയച്ചാലും ഈ മെസേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്നവും സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിഹരിക്കാൻ കഴിയാത്തത്ര പരാതികളാണ് ഈ വിധത്തിൽ ഉയർന്നിരിക്കുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. അതിനാൽ അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളിൽ നിന്നുൾപ്പെടെ ഒടിപി നമ്പറുകൾ പറഞ്ഞു കൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകൾക്കു ഒരു കാരണവശാലും മറുപടി നൽകരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Also read:  കാലാവസ്ഥാ വ്യതിയാന നിരീക്ഷണത്തിന് കുവൈത്തിൽ സമുദ്രനിരപ്പ് മോണിറ്ററിങ് സ്റ്റേഷൻ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES