ലോക്സഭയല്ല നിയമസഭ: ബിജെപിക്ക് എന്ത് സംഭവിക്കും…?

bjp

 

ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം പറയേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ നേരിട്ട് അനുഭവിക്കുകയാണ്. എല്ലാം
ജനങ്ങള്‍ സ്വയം വിലയിരുത്തുകയുമുണ്ട്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഒരു പോലെ കണ്ടു വരുന്ന കാര്യവുമാണ്. ഒരു വ്യക്തിയെ കാലങ്ങളോളം ഒരു ആശയത്തിന് കീഴില്‍ നിര്‍ത്താന്‍ സാധിക്കുന്ന കാലത്തല്ല നമ്മള്‍ ജീവിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. ഇടത്പക്ഷം ഭരിക്കുന്ന കേരളത്തില്‍ ബിജെപിക്ക് കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ചിരുന്നു. ഒ. രാജഗോപാല്‍ എന്ന വ്യക്തിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് അദ്ദേഹത്തെ നിയമസഭയില്‍ എത്തിച്ചത്. ഇക്കുറി സമാനമായി ജനപിന്തുണയുള്ള മൂന്നോളം പേരെങ്കിലും ജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ വോട്ടിങ്ങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് കണക്കുകള്‍ ചൂണ്ടി കാണിക്കുന്നു.

Also read:  നാട്ടുപ്രമാണിമാര്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

2019ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 123 സീറ്റുകളിലും യുഡിഎഫ് മുന്നണിക്കാണ് ഭൂരിപക്ഷം. 16 നിയമസഭാ സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നണിക്ക് മുന്നില്‍ എത്താന്‍. ബിജെപി ഒരു സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസ് (36.46 %), സിപിഐഎം (25.97%), മുസ്ലീം ലീഖ് (5.48%), കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് (2.08%), ആര്‍എസ്പി (2.46%), ബിജെപി (13%), സിപിഐ (6.08%) എന്നിങ്ങനെയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പാര്‍ലമെന്‍റിലെ വോട്ട് ശതമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മുഖഛായ മാറ്റുകയും തുടര്‍ഭരണം ഉറപ്പിക്കുകയും ഉണ്ടായി.

ഇതിനിടയില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. സ്പ്രിങ്ക്ളര്‍ അഴിമതിയായിരുന്നു ആദ്യമായി ഉയര്‍ന്നു വന്നത്. സ്വര്‍ണ്ണകടത്തായി പിന്നീട്. ലൈഫ് മിഷന്‍ അഴിമതിയാണ് അതു കഴിഞ്ഞ് വന്നത്. പിന്‍വാതില്‍ നിയമനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധന കാരാറായി പുതിയ അഴിമതി കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. അഴിമതി ഉയര്‍ത്തുന്ന ഒരാളും അത് തെളിയിക്കാന്‍ കാത്തു നില്‍കാതെ മറ്റൊന്നിലേയ്ക്ക് പോകുന്നു. സ്പ്രിങ്ക്ളറും, സ്വര്‍ണ്ണ കടത്തും, ലൈഫ് മിഷനും എന്തായി എന്നത് സാമന്യ ജനത്തിന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. അതൊക്കെ നീറി, നീറി കൊണ്ടിരിക്കുകയാണ്.

Also read:  തെരഞ്ഞെടുപ്പുവേളയില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടത്

രാജ്യം മുഴുവന്‍ വെട്ടിപിടിക്കാന്‍ ബിജെപി നേത്യത്ത്വം നല്‍കുന്ന എന്‍ഡിഎ വലിയ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ തന്നെയാണ് ഇവിടെ നടക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ സൂക്ഷിച്ച് സംസാരിക്കണം. കേന്ദ്ര സര്‍ക്കാരിനെതിരെ തുടരെ തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ പ്രത്യേകിച്ചും. അവര്‍ നാല് പേരെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ആദായ നികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങി പല ഏജന്‍സികളും നിങ്ങളെ തേടി വരാം എന്ന നിലയാണുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും, തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ട് ശതമാനം ഒന്ന് നോക്കാം. ബീഹാറില്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 53.25% ആയിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 37% മാത്രമായി. ജാര്‍ക്കണ്ഡില്‍ 2019ല്‍ ലോക്സഭയില്‍ 55% വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചപ്പോള്‍ അതേ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33% മാത്രമായി. സമാനമായി ഹരിയാനയില്‍ 2019 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 58%വും, നിയമസഭയില്‍ 36% വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് നേടുവാന്‍ സാധിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എന്‍ഡിഎയ്ക്ക് 2019 പാര്‍ലമെന്‍റില്‍ 56%വും, 2020 നിയമസഭയില്‍ 38%വും, ഒടുവില്‍ 2021ലെ തദ്ദേശ ഭരണ ഉപതിരഞ്ഞെടുപ്പില്‍ 21.84% വോട്ടുകളുമാണ് ലഭിച്ചത്.

Also read:  കേള്‍ക്കേണ്ട ബംഗാളില്‍ നിന്ന്‌ ഒരു വാര്‍ത്തയും

മുന്‍പ് പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ദിശസൂചികയാണ്. കര്‍ഷക സമരത്തോടെ രാഷ്ട്രീയ കണക്കുകള്‍ മാറുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുവാന്‍ പോകുന്നത് അതായിരിക്കും. പാര്‍ലമെന്‍റല്ല, നിയമസഭ. ഇനിയും ഒരു എകാധിപത്യ ഭരണം ജനാധിപത്യ ബോധമുള്ള ഇന്ത്യന്‍ ജനതയ്ക്ക് ഉള്‍കൊള്ളുവാന്‍ സാധിക്കുന്നതല്ല.

Around The Web

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »