പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ് ചട്ടം അനുസരിച്ച് ഒരു ഹാളില്‍ ഏഴ് മേശകള്‍ മാത്രമാണുള്ളത്. കോവിഡ് മഹാമാരിക്കുശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യമാണ് നിലവില്‍ 130 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. ആര്‍ജെഡിക്ക് 100 സീറ്റുകളിലാണ് ലീഡ്. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തില്‍ ആര്‍ക്ക് വിജയം എന്നത് ഉറപ്പിക്കാനായിട്ടില്ല. എന്‍ഡിഎ സഖ്യത്തിന് നിലവില്‍ മേല്‍ക്കൈ അവകാശപ്പെടാം എന്നു മാത്രം. വെട്ടെണ്ണല് പുരോഗമിക്കുമ്പോള്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് നഷ്ടമാണ് കാണുന്നത്. എന്നാല്‍ ബിജെപി നിലവില്‍ 76 സീറ്റുകളില്‍ ലീഡ് ചെയ്ത് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.
അതേസമയം തെജസ്വി യാദവിന്റെ ആര്‍ജെഡിയാണ് രണ്ടാമത്തെ ഒറ്റക്കക്ഷി. 63 സീറ്റുകളിലാണ് ആര്‍ജെഡി ലീഡ് ചെയ്യുന്നത്. ആര്‍ജെഡി മികച്ച മുന്നേറ്റം കാഴ്ചവയെക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശാജനകമാണ്. വെറും ഇതുപത് സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.