കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗ ര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമ ന്ത്രാ ലയം. കോവിഡ് കേസുകളില്‍ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളെന്നും ആരോഗ്യമ ന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോ ഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗ ര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗികളില്‍ 32 ശതമാനം പേര്‍ കേരളത്തില്‍ നിന്നും 21 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാ ണ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. രാജ്യത്തെ കോവിഡ് നിരക്കില്‍ ക്ര മാനുഗതമായ കുറവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുതിയ കേസുകളില്‍ എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 90 ജില്ലകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
യു.കെ, റഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കോവിഡ് ശക്തമായി തിരിച്ചുവരികയാണ്. യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെ യില്‍ കോറോണ വൈറസ് വ്യാപനം വീണ്ടും ഉണ്ടായി ട്ടുണ്ടെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫുട്ബോള്‍ ആരാധകര്‍ മത്സരങ്ങള്‍ കാണാണെത്തിയതാണ് ഇതിന് കാരണം. നാം ജാഗ്രത കൈവെടി യരുതെന്നാണ് അത് വ്യക്തമാക്കുന്നത്. നമ്മുടെ രാജ്യത്ത് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെ ന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.