Web Desk
വിശാഖപട്ടണം: വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച. പര്‍വാഡയിലെ സെയിനർ ലൈഫ് സയൻസ് ഫാര്‍മ പ്ലാന്‍റിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. ഇന്നല രാത്രി 11.30 നായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലുളള ഒരാളുടെ നില ഗുരുതരമാണ്.
#UPDATE – 2 people dead & 4 admitted at hospitals. Situation under control now. The 2 persons who died were workers and were present at the leakage site. Gas has not spread anywhere else: Uday Kumar, Inspector, Parwada Police Station https://t.co/ogbuc3QfoY pic.twitter.com/TuPCeWK8ZF
— ANI (@ANI) June 30, 2020
ബെന്‍സിമിഡാസോള്‍ വാതകമാണ് ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും വാതകം മറ്റൊരിടത്തേക്കും പടര്‍ന്നിട്ടില്ലെന്നും പര്‍വാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയ് കുമാര്‍ പറഞ്ഞു. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഒരു മാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തിൽ സംഭവിക്കുന്നത്. മെയ് ഏഴിന് എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ നടന്ന വിഷകവാതക ചോർച്ചയിൽ 11 പേര്‍ മരിച്ചിരുന്നു.