കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 ദിവസത്തി നിടയിലെ ഏറ്റവും താഴ്ന്ന പ്രതി ദിന കണക്കാണിത്
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതി ദിന കണക്കാണിത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനം. 1,32,062 പേരാണ് ഇന്നലെ രോഗമുക്തരായത്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്. 3303 കോ വിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,94,39,989 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 2,80,43,446. ആകെ മരണം 3,70,384. നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 25,31,95,048 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.