English हिंदी

Blog

abudhabi road

 

അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി പുതുക്കി. ഞായറാഴ്ച്ച മുതല്‍ അബുദാബിയിലേക്ക് നാലു ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ വരുന്ന താമസക്കാരും സന്ദര്‍ശകരും പ്രവേശിച്ച് നാലാം ദിവസം നിര്‍ബന്ധമായും കൊറോണ പിസിആര്‍ ടെസ്റ്റ് നടത്തണം.എട്ട് ദിവസത്തിലധികം എമിറേറ്റില്‍ തങ്ങുന്നുണ്ടെങ്കില്‍ എട്ടാം ദിനം വീണ്ടും പിസിആര്‍ പരിശോധന നടത്തിയിരിക്കണം.

Also read:  ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

നിയമം ലഘിക്കുന്നവര്‍ക്കെതിരെ ശക്തമായ പിഴശിക്ഷ ചുമത്തും. നിലവില്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂര്‍ മുന്‍പ് എടുത്ത പിസിആര്‍ ടെസ്റ്റിന്റെയോ ഡിപിഐ ടെസ്റ്റിന്റെയോ കൊറോണ നെഗറ്റീവ് ഫലം വേണം.യുഎഇയില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രാജ്യത്തെ സുരക്ഷിതമാക്കാന്‍ 7 എമിറേറ്റുകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു.

Also read:  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആരോഗ്യ, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് അതത് എമിറേറ്റുകളിലെ ആരോഗ്യവിഭാഗം ബോധവല്‍ക്കരണം നടത്തും. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനത്തിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.