കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. പ്രതിസന്ധിയെ ത്തുടര്‍ന്ന് 13 താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി:കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. പ്രതിസന്ധി യെത്തുടര്‍ന്ന് 13 താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയതായി മ ഹാ രാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു.
കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തി ല്‍ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും തമിഴ്നാട്ടിലും പവര്‍കട്ട് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ്, ബി ഹാര്‍,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അപ്രഖ്യാപിത പവര്‍കട്ടാണ്.ഡല്‍ഹിയില്‍ ബ്ലാക്ക്ഔട്ട് മുന്ന റിയിപ്പ് നല്‍കിയിരിക്കുകയാണ്.
കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയി ലായതാണ് വെല്ലുവിളിയായത്. കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തില്‍ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടുദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്നും 16 നിലയങ്ങളില്‍ പൂര്‍ണമായും തീര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ 70 ശതമാനം വൈദ്യു തിയും കല്‍ക്കരി ഉപയോഗിച്ചാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്നാട് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പാദനത്തെയാണ് പ്രതിസന്ധി കൂടു തല്‍ സ്വാധീനിക്കുന്നത്. ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താവെന്ന നിലയില്‍ കല്‍ക്കരി ക്ഷാമം പ്രതിസന്ധിയിലായതിനാല്‍ രാജ്യം കൂടുതല്‍ വെല്ലുവിളികള്‍ നേരിടേ ണ്ടിവരും.
വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായും ലോഡ് ഷെഡ്ഡിങ് ഒഴി വാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും റെഗുലേറ്ററി കമ്മീഷന്‍ പറഞ്ഞു. രാവിലെ ആറ് മണി മുതല്‍ രാവിലെ പത്തുമണിവരെയും വൈകീട്ട് ആറ് മണിമുതല്‍ രാത്രി പത്തുമണിവരെ വൈദ്യുതി മിതമായി ഉപയോഗിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
മൂന്ന് താപവൈദ്യുത നിലയങ്ങള്‍ പഞ്ചാബിലും അടച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആവശ്യപ്പെട്ടു. 5620 മെഗാവാട്ട് ആണ് പഞ്ചാ ബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാല്‍ നിലവില്‍ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. രൂപ്നഗര്‍, രജ്പുര, തല്‍വാണ്ടി സബോ, ഗോയി ന്ദ്വാള്‍ സാഹിബ് എന്നീ പ്ലാന്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഏതാനും ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളും അട ച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.