യുഎഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഇക്കുറിയും പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

uae-announces-eid-al-fitr-holiday-for-public-sector-employees

അബുദാബി : യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു. പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും. 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം പെരുന്നാൾ 30 നായിരിക്കും. അതുവഴി സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 1 വരെ പെരുന്നാൾ അവധി ലഭിക്കും. ഇതിന്റെ ഫലമായി  29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസത്തെ അവധി ലഭിക്കും. കാരണം ശനിയാഴ്ച രാജ്യത്തെ  മിക്ക ജീവനക്കാർക്കും വാരാന്ത്യമാണ്. അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമസാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. ഈ സാഹചര്യത്തിൽ  29 മുതൽ ഏപ്രിൽ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.
അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28  മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 31 നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ  28  മുതൽ ഏപ്രിൽ 2  വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം പെരുന്നാൾ അവധിയായി ലഭിക്കും.
യുഎഇയിൽ ചന്ദ്രനെ കാണുന്നത് ഈ മാസം 29 ന് ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നു. റമസാന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ 1 നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.പൊതു, സ്വകാര്യ മേഖലയിൽ ഒരേ അവധിയാണെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചത് സർക്കാർ മേഖലയിൽ മാത്രമാണ്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിച്ചിട്ടുള്ളതിനാൽ സ്വകാര്യ മേഖലയിലും ഇതേ ദിവസമായിരിക്കും അവധി.

Also read:  നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES