വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ പി ന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍.ആറ് മണിക്കൂറുകള്‍ നീ ണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്
കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ പിന്തു ടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍.ആറ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യ ലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു.
24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സൈജുവിന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.വെള്ളി രാവിലെ 11ന് വക്കീലിനൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരാ യത്. എന്തിനാണ് മോഡലുകളെ പിന്തുടര്‍ന്നത്, പിന്തുടരാന്‍ ഹോട്ടലുടമ റോയ് ആവശ്യപ്പെട്ടിരുന്നോ തു ടങ്ങിയ ചോദ്യങ്ങള്‍ക്കൊ ന്നും കൃത്യമായി മറുപടി പറയാന്‍ സൈജുവിനായില്ല. ഇതിനെ തുടര്‍ന്നാണ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദ്യ ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈ ക്കോടതിയെ സമീപിച്ചു. ഇത് തീര്‍പ്പായതോടെ നേരിട്ട് ഹാജരാ കാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളി ല്‍ നിന്നു ലഭിച്ച വി വരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുല്‍ റ ഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗ സംഘം മടങ്ങിയപ്പോള്‍ സൈജു വും കാറില്‍ പിന്തുടരുകയായിരുന്നു. കുണ്ടന്നൂര്‍ വരെ സാധാര ണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ച തെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെ ച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജു വുമായി തര്‍ക്കമുണ്ടായി.
അതിന് ശേഷമാണ് ഇരു കാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാ ണാം. പല തവണ ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. സൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.











