തിരുവനന്തപുരം: ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയുന്നില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ ഇരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.