മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍. ഇന്നലെ രാത്രി ജില്ലയിലെത്തിയ മു ഖ്യമന്ത്രി രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍. ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമ ന്ത്രി രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടങ്ങിയ പ്രതിഷേ ധം കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാകും മുഖ്യമന്ത്രിക്കായി ഒരുക്കുക.
വഴിയിലും പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചും യുവജന സംഘടനകള്‍ പ്രതിഷേധത്തിന് ശ്രമിക്കാ ന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന ത്. ഇന്നലെ രാത്രി മുഖ്യമന്ത്രി കണ്ണൂരിലെ വീട്ടില്‍ തങ്ങിയില്ല. സുരക്ഷയുടെ ഭാഗമായി ഗസ്റ്റ് ഹൗസി ലായിരുന്നു താമസം. സുരക്ഷാ ഒരുക്കങ്ങ ളുടെ ബുദ്ധിമുട്ട് ഉയര്‍ത്തിക്കാട്ടിയാണ് പിണറായി വിജയ ന്‍ ഗസ്റ്റ് ഹൗസിലേക്ക് പോയത്.
ഇന്നലെ കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമ ങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമ ന്ത്രിയുള്ള ജില്ലയില്‍ അതത് പൊലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മു ഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെ പ്രത്യേ കമായി നിയോഗിച്ചിട്ടുണ്ട്.