വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര മാണെന്നു തെന്നിന്ത്യന്‍ താരം അമലാ പോള്‍. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രസ് മീറ്റിലാണ് താരം പ്രതികരിച്ചത്
കൊച്ചി: വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാ പാത്രമാണെന്നു തെന്നിന്ത്യന്‍ താരം അമലാ പോള്‍. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രസ് മീറ്റിലാ ണ് താരം പ്രതികരിച്ചത്. തില്ലെര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴ ചേരുന്നതും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടു ന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃ ത്ത് ഷാജി കുമാര്‍ പറഞ്ഞു.
ചിത്രത്തിലെ നിര്‍മാണ പങ്കാളികളായ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ്, ലിയാ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മറ്റു പ്രധാന വേഷങ്ങളില്‍ ചെമ്പന്‍ വിനോദ്, എം. മഞ്ജു പിള്ള, ഷാജഹാന്, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരന്‍, അനുമോള്‍, മാല പാര്‍വതി, വി നീതാ കോശി എന്നിവരാണ് അഭിന യിക്കുന്നത്. തിയേറ്റര്‍ അനുഭവം നല്കുന്ന ടീച്ചര്‍ ഡിസംബര്‍ 2 നു സെഞ്ച്വറി ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കും.