English हिंदी

Blog

WhatsApp Image 2020-06-17 at 11.29.43 AM

Web Desk

ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കി ജര്‍മ്മനിയിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ക്ലബാണ് ബയേണ്‍ മ്യൂണിക്ക്. തുടര്‍ച്ചയായ 8-ാം തവണയാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരാളികളായ വെര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ബയേണിന്‍റെ 29-ാം ബുണ്ടസ് ലിഗ് കിരീടമാണ് ഇത്.

Also read:  കുസൃതി കാണിച്ചതിന് കണ്ണില്ലാത്ത ക്രൂരത ; അഞ്ച് വയസുകാരന്റെ ഉള്ളംകാല്‍ പൊള്ളിച്ച് അമ്മ

ആദ്യ പകുതിയില്‍ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബയേണിന്‍റെ വിജയ ഗോള്‍ നേടിയത്. ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ 31-ാം ഗോള്‍ നേട്ടമായിരുന്നു ഇത്. ഇതോടെ ഈ സീസണില്‍ താരത്തിന്‍റെ ഗോള്‍ നേട്ടം 45 ആയി. ലീഗിലെ 32 മത്സരങ്ങളില്‍ 24 എണ്ണവും വിജയിച്ച ബയേണ്‍ 76 പോയിന്‍റോടെയാണ് കിരീടം സ്വന്തമാക്കിയത്.