പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. താമരശേരി സ്വ ദേശികളായ ചുണ്ടയില്‍ ഫിദ ഫഹദ്, പരപ്പന്‍പൊയില്‍ അഹമ്മദ് അനീസ് എ ന്നിവരാണ് പൊലീസ് പിടിയിലായത്
മലപ്പുറം: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപ യുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. താമരശേരി സ്വദേശികളായ ചുണ്ടയില്‍ ഫിദ ഫ ഹദ്, പരപ്പന്‍പൊയില്‍ അഹമ്മദ് അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്.
മലപ്പുറത്ത് പിടികൂടുന്ന ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. പുലര്‍ച്ചെ അങ്ങാടിപ്പുറത്തു വെ ച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാറിന്റെ മുന്‍ സീറ്റുകളുടെ അടിയില്‍ രഹസ്യ അറയില്‍ ഒളി പ്പിച്ചു കടത്തിയ പണമാണ് പൊലീസ് പിടികൂടിയത്.
ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലയില്‍ വിതരണത്തിന് എത്തിച്ച പണമാണിതെന്ന് ലഭിക്കുന്ന വിവരം. ഹവാലാസംഘത്തിനു വേണ്ടിയാണ് പണം കടത്തിയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.