English हिंदी

Blog

beach

കുവൈറ്റിൽ ബീച്ചുകളിലെ സുരക്ഷാ സമിതി രൂപികരിച്ചു

 

കുവൈറ്റ്: ബീച്ചുകൾ സൗഹൃദമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് തീരുമാനം പുറപ്പെടുവിച്ചു. കുവൈറ്റ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ആഭ്യന്തര, ആരോഗ്യ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾ, കുവൈറ്റ് മുനിസിപ്പാലിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, ഫത്വ, നിയമനിർമ്മാണ വകുപ്പ്, ടൂറിസ്റ്റ് എന്റർപ്രൈസസ് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളായിരിക്കും ഉൾപെടുക. പൊതുജനാരോഗ്യം സംരക്ഷിക്കുക, മുങ്ങിമരണങ്ങൾ ഒഴിവാക്കുക എന്നിവയാണ് സമിതി രൂപീകരണത്തിന് പിന്നിലെ ലക്ഷ്യമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

Also read:  കുവൈത്തില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികള്‍ക്കൊപ്പം ഈദ്ഗാഹുകളിലും