ഒഡീഷയിലെ കാലഹന്ദി സ്വദേശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണത്തിന് പിന്നാ ലെ ജീവനൊടുക്കിയത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരിക്കുക ളോടെ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഭുവനേശ്വര്‍: ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭര്‍ത്താവും മരണത്തി ന് കീഴടങ്ങി. ഒഡീഷയിലെ കാലഹന്ദി സ്വദേ ശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണ ത്തിന് പിന്നാലെ ജീവനൊടുക്കിയത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലഹന്ദിയിലെ സിയാല്‍ജോദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഹൃദയാഘാതം മൂലം നിളാമണിയുടെ ഭാര്യ റായ്ബടി സാബര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. എന്നാല്‍ അറുപതുകാരനായ നിളാമണിക്ക് ഭാര്യാവിയോഗം താങ്ങാനായില്ല. നാല് മക്കള്‍ കൂടിയുള്ള നിളാമണി ഭാര്യയുടെ മരണാ നന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ ചിതയിലേക്ക് എടുത്തുച്ചാടി. ആഴമേറിയ പൊള്ളലുകളേറ്റ തിനാല്‍ ചികിത്സയിലിരിക്കെ നിളാമണി മരണത്തിന് കീഴടങ്ങി. ഗ്രാമപഞ്ചായത്തില്‍ നിന്നും തിര ഞ്ഞെടുക്കപ്പെട്ട അംഗം കൂടിയായിരുന്നു നിളാമണി.











