ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 24 മണിക്കൂറിൽ മരിച്ചത് 45 പേർ

FLsbNnsW2sS0MenX7JU2CB0wa80fS714z0U56SVJ

ബെയ്റൂത്ത്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേൽ നടത്തിയ വ്യോമക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്നലെ രാത്രിയോടെയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 45 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ, മേഖലയിൽ സമാധാനത്തിന് ശ്രമിച്ച യുഎൻ സെക്രട്ടറി ജനറൽ ‌അൻ്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ വിലക്കി. ഇറാൻ – ഇസ്രയേൽ സംഘ‍ഷത്തിൽ വെടിനി‍ർത്തൽ ആവശ്യപ്പെട്ട് ​ഗുട്ടറസ് രം​ഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതിൽ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങളുടെ തു‍ടർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ​ഗുട്ടറസിന്റെ പ്രതികരണം. എന്നാൽ അടുത്ത കാലത്തായി തുടരുന്ന യുദ്ധസമാന സാഹചര്യങ്ങൾ തടയാൻ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Also read:  ഇന്‍ഡിഗോയുടെ മസ്‌കത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് വൈകുന്നു.

യുദ്ധത്തിനല്ല സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേൽ ആക്രമണത്തിനും താത്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിനും പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചത്. ഇസ്രയേൽ തിരിച്ചടിക്കാൻ തങ്ങളെ നി‍ർബന്ധിതരാക്കിയെന്നും മസൂദ് പറഞ്ഞിരുന്നു. ഇതിനിടെ ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിലെ ഹെബ്രനിൽ കർഫ്യൂ പ്രഖ്യാപിച്ചു. നിരവധി പലസ്തീൻ യുവാക്കളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also read:  ഇസ്രയേലിന് മറുപടി നല്‍കി ഹിസ്ബുള്ള; സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

എന്നാൽ ഇസ്രയേലിനെതിരായ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഇറാന്റെ ആക്രമണമുണ്ടായതിന് പിന്നാലെ ഇസ്രയേലിന് പൂ‍ർണപിന്തുണ നൽകി അമേരിക്ക രം​ഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുമെന്നാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ വെടിവെച്ചിടാൻ ഉത്തരവിട്ടുകൊണ്ട് ബൈഡൻ അറിയിച്ചത്.

Also read:  ഗോവയിൽ ആദ്യ കോവിഡ്-19 മരണം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES