ഭവന വായ്പകള്‍ക്ക് 30 ലക്ഷം രൂപക്ക് 6.70 ശതമാനവും 30 ലക്ഷം മുതല്‍ 75 ലക്ഷം വായ്പകള്‍ക്ക് 6.95 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാ പിച്ച് എസ്ബിഐ. ‘സീറോ പ്രോസസിങ് ഫീസോടുകൂടി സ്വപ്ന ഭവനത്തി പദ്ധതിയാണ് പൊതുമേ ഖല ബാങ്കിങ് ഭീമനായ എസ്ബിഐ മുന്നോട്ട് വെയ്ക്കുന്നത്.
വീട് വാങ്ങുന്നവര്‍ക്കായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് എസ്ബിഐ ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്‍ അവതരിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ വാടക നല്‍കു ന്നതില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള സുവര്‍ണ്ണാവസരമാണ് നല്‍കുന്നതെന്ന് എസ് ബി ഐ ട്വിറ്ററില്‍ കുറിച്ചു.
ബാങ്കിങ് മേഖലയില്‍ ഇതിനോടകം തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് എസ്ബിഐ ഭവനവായ്പ നല്‍കുന്നത്. 30 ലക്ഷം രൂപക്ക് 6.70 ശതമാനം വരെ കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് ഭവന വായ്പ നല്‍കുന്നത്. 30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് 6.95 ശതമാനം പലിശ നല്‍കിയാല്‍ മതിയാകും.
നിലവില്‍ 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 7.05 ശതമാനമാണ്. എസ്ബിഐ യോനോ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇതിലും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാനുള്ള അ വസരവും ബാങ്ക് നല്‍കുന്നു. യോനോ ആപ്പ് സേവനം ഉപയോഗിക്കുന്നതിലൂടെ 5 ബിപിഎസ് പലി ശയിളവ് വരെ ലഭിക്കും.













