ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തുടര്‍നടപടി. ദമ്പതികളുടെ ക്ഷേമവും ഇതിന്റെ പേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങളില്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശവും കണക്കിലെടുത്തായിരുന്നു ഉത്തരവ്
കൊച്ചി : പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ പ്രതി വിവാഹം കഴിച്ചതോടെ പ്രതിക്കെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി.2019 ഫെബ്രുവരി 20 ന് കൊടകര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊ ണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ ഇരുപത്തിരണ്ടുകാരനായ യുവാവ് വിവാഹം കഴിച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്‍കിയ പെണ്‍ കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചതോടെ കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തുടര്‍നടപടി. ദമ്പതികളുടെ ക്ഷേമവും ഇതിന്റെ പേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങളില്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശവും കണക്കിലെടുത്തായിരുന്നു ഉത്തരവ്.











