രാജ്യം ഈ വര്‍ഷമാദ്യത്തോടെ വാരാന്ത്യ അവധി ശനി. ഞായര്‍ എന്നീ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും പാര്‍ക്കിംഗ് സൗജന്യം വെള്ളിയാഴ്ചയായി തുടരുകയായിരുന്നു
അബുദാബി : വാരാന്ത്യ അവധിയോടനുബന്ധിച്ച് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് അബുദാബി സര്‍ക്കാര്‍. വെള്ളിയാഴ്ചകളിലെ സൗജന്യമാണ് ഞായറാഴ്ചകളിലേക്ക് മാറ്റിയിരിക്കുന്നത്.
ഇതോടൊപ്പം ഡാര്‍ബ് ടോളുകളും ഞായറാഴ്ചയാണ് സൗജന്യം. പുതിയ മാറ്റം ജൂലൈ പതിനഞ്ചു മുതല്‍ നടപ്പിലാകും.
അബുദാബി മുനിസിപ്പാലിറ്റിയുടെ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
ദുബായയില്‍ സൗജന്യ പാര്‍ക്കിംഗ് നേരത്തെ വെള്ളിയാഴ്ചകള്‍ക്കു പകരം ഞായറാഴ്ചയാക്കി മാറ്റിയിരുന്നു.